---
title: "കണ്ണൂരിൽ ഒന്നര വയസുകാരനെ കടൽ ഭിത്തിയിൽ എറിഞ്ഞു കൊന്ന കേസിൽ ശരണ്യക്ക് ജീവപര്യന്തവും, ഒരു ലക്ഷം രൂപ പിഴയും ശിക്ഷ"
english_title: "Saranya sentenced to life imprisonment and fined Rs 1 lakh for killing a one and a half year old boy by throwing him off a sea wall in Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/337639/Saranya sentenced to life imprisonment and fined Rs 1 lakh for killing a one and a half year old boy by throwing him off a sea wall in Kannur"
published_at: "2026-01-22T11:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6971c03baeabc_1001075305.jpg"
keywords: []
---

# കണ്ണൂരിൽ ഒന്നര വയസുകാരനെ കടൽ ഭിത്തിയിൽ എറിഞ്ഞു കൊന്ന കേസിൽ ശരണ്യക്ക് ജീവപര്യന്തവും, ഒരു ലക്ഷം രൂപ പിഴയും ശിക്ഷ

> **Lead Summary:** കണ്ണൂർ തയ്യിലിലെ ഒന്നരവയസ്സുകാരൻ വിയാനെ കടലിൽ എറിഞ്ഞു കൊന്ന കേസിൽ തളിപ്പറമ്പ് അഡീഷണൽ സെഷൻസ് ജഡ്ജി കെ.എൻ. പ്രശാന്താണ് ശിക്ഷ വിധിച്ചത്. കേസിലെ പ്രതിയായ വിയാൻ്റെ അമ്മ കെ. ശരണ്യ വത്സരാജ് കുറ്റക്കാരിയാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. വിധി ന്യായത്തിൽ ബുധനാഴ്ച വാദം നടന്നിരുന്നു.

## Article Content

കണ്ണൂർ തയ്യിലിലെ ഒന്നരവയസ്സുകാരൻ വിയാനെ കടലിൽ എറിഞ്ഞു കൊന്ന കേസിൽ തളിപ്പറമ്പ് അഡീഷണൽ സെഷൻസ് ജഡ്ജി കെ.എൻ. പ്രശാന്താണ് ശിക്ഷ വിധിച്ചത്. കേസിലെ പ്രതിയായ വിയാൻ്റെ അമ്മ കെ. ശരണ്യ വത്സരാജ് കുറ്റക്കാരിയാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. വിധി ന്യായത്തിൽ ബുധനാഴ്ച വാദം നടന്നിരുന്നു.

പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷനു വേണ്ടി ഹാജരായ അഡ്വ. യു.രമേശൻ വാദിച്ചപ്പോൾ ശരണ്യക്ക് കുറഞ്ഞ ശിക്ഷയേ നൽകാവൂവെന്ന് പ്രതിക്കുവേണ്ടി ഹാജരായ അഡ്വ. മഞ്ജു ആൻറണിയും വാദിച്ചു. നടുക്കമുണ്ടാക്കിയ സംഭവ മാണിതെന്ന് വാദത്തിനിടെ ജഡ്ജി പറഞ്ഞു. ഒന്നരവയസ്സായ കുഞ്ഞിനെ കടലിലേക്കെറിഞ്ഞ മാനസികാവസ്ഥയും, കുറ്റം മറ്റൊരാളുടെ പേരിലാക്കാനുള്ള മാനസികാവസ്ഥയും കോടതി പരാമർശിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/337639/Saranya sentenced to life imprisonment and fined Rs 1 lakh for killing a one and a half year old boy by throwing him off a sea wall in Kannur)